
ന്യൂ മെക്‌സിക്കോ: ബോയിങ് സ്റ്റാര്‍ ലൈനര്‍ ഭൂമിയിലേക്ക് മടങ്ങിയെത്തി, സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഇല്ലാതെ ! ( Boeing Starliner spacecraft lands back on Earth)
ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്രയാരംഭിച്ച സ്റ്റാര്‍ലൈനര്‍, ന്യൂ മെക്‌സിക്കോയുടെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചിലാണ് ഇറങ്ങിയത്.
സ്റ്റാർലൈനർ വിക്ഷേപിച്ചത് കഴിഞ്ഞ ജൂൺ അഞ്ചിനാണ്. യാത്രികരില്ലാതെ ഇത് തിരിച്ചിറക്കേണ്ടി വന്നത് ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും മൂലമാണ്. ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുക പ്രയാസകരമായ ഒരു ദൗത്യമായിരുന്നു.
ബോയിങ്ങിനെ തിരികെയെത്തിക്കാൻ സാധിച്ചത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്. ഇന്ന് രാവിലെ 9.37 ഓടെയാണ് പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ്‌സാന്‍ഡ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ലാൻഡ് ചെയ്തത്.
ഇത് സമീപകാല ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ്.