
ഐഫോൺ 16 സീരീസിന്റെ ലോഞ്ചിന് വേണ്ടി കാത്തിരിക്കുകയാണ് ടെക്ക് ലോകം. പുതിയ സീരീസിന്റെ ലോഞ്ച് ഈ വരുന്ന പത്താം തീയതി ഉണ്ടാകുമെന്നാണ് വിവരം (iPhone 16 series specs leaked). മുൻ സീരീസുകൾക്ക് സമാനമായി ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് ഉൾപ്പടെ നാല് മോഡലുകൾ ആയിരിക്കും ഈ സീരീസിൽ ഉൾപ്പെടുക. സീരീസിലെ പ്രൊ, പ്രൊ മാക്സ് മോഡലുകളിൽ ഇന്റെർണൽ അപ്ഗ്രേഡുകൾ ഉണ്ടാകുമെന്ന് ഏതാനും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോഴിതാ ക്യാമറയിലും കളർവേയിലും വമ്പൻ മാറ്റങ്ങൾ ആപ്പിൾ വരുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ടെക്ക് ബ്ലോഗർ എംക്വാൻ ഷെയർ ചെയ്ത വീഡിയോയിലാണ് പുതിയ ഐഫോൺ സീരീസിന്റെ സവിശേഷതകൾ കാണാൻ സാധിക്കുന്നത്. ബ്രൗൺ ഫിനിഷോട് കൂടിയ ഒരു കോഫീ കളർവേ ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നിവയ്ക്ക് ഉണ്ടാകും എന്ന് വിഡിയോയിൽ നിന്നും മനസിലാകും. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ , ടു ടോൺ ഫിനിഷിൽ ആകും കാമറ സജ്ജീകരിച്ചിരിക്കുന്നത് എന്ന് കാണാൻ കഴിയും. ഒരു സിൽവർ റിങ് മോഡലിൽ ആകും ക്യാമറ സ്ഥാനം. അതേസമയം ഔട്ടർ ഫ്രെയിം പതിവുപോലെ സ്ക്വയർ ബ്രൗൺ റിങ്ങിൽ ആകും ഉണ്ടാകുക.