ഇന്ത്യ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു; ആക്സിയം-4 വിക്ഷേപണം ഇന്ന്, കെന്നഡി സ്‌പേസ് സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി; കൗൺഡൗൺ തുടങ്ങി... | Axiom-4

ബഹിരാകാശ കേന്ദ്രത്തിൽ ആക്സിയം-4 മിഷനിലെ നാലംഗ സംഘം 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും
Axiom 4
Published on

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് നടക്കുമെന്ന് നാസ(Axiom-4). ഇന്ന് ഉച്ചയ്ക്ക് 12.01 ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A-യിൽ നിന്നാണ് വിക്ഷേപണം നടക്കുക. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് ഇതോടെ തുടക്കമിടും. ബഹിരാകാശ കേന്ദ്രത്തിൽ ആക്സിയം-4 മിഷനിലെ നാലംഗ സംഘം 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഇതിൽ ഏഴെണ്ണം ഇന്ത്യൻ ഗവേഷകർ നിർദ്ദേശിച്ചതാണെന്നതാണ് പ്രത്യേകത. മാത്രമല്ല; ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബഹിരാകാശയാത്രികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭ്രാൻഷു ശുക്ലഎന്നതും സവിശേഷതയാണ്.

ആക്സിയം-4 ന്റെ വിക്ഷേപണം ജൂൺ 22 ഞായറാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇത് വീണ്ടും മാറ്റിയതായും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നാസ വ്യക്തമാക്കിയിരുന്നു. ഇതോടെ 6 തവണ വിക്ഷേപണം മാറ്റി. ജൂൺ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിക്ഷേപണം പിന്നീട് ജൂൺ 10, ജൂൺ 11, ജൂൺ 19, ജൂൺ 22 തീയതികളിലേക്ക് മാറ്റിവയ്ക്കുകയിരുന്നു. ഫാൽക്കൺ 9 റോക്കറ്റിലെ പരിശോധന താമസം, പ്രതികൂല കാലാവസ്ഥ, ദ്രാവക ഓക്സിജൻ ചോർച്ച, ബഹിരാകാശ നിലയത്തിന്റെ സർവീസ് മൊഡ്യൂളിലെ സാങ്കേതിക തകരാർ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക, പാരിസ്ഥിതിക കാരണങ്ങളാലാണ് വിക്ഷേപണം മാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com