
അടുത്തിടെയായി ഇന്ത്യയിൽ ഭൂകമ്പങ്ങൾ വർധിച്ചു വരികയാണ്(Android smartphones). കഴിഞ്ഞ ആഴ്ചകളിൽ ഫരീദാബാദ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ 3.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഈ സമയം പലർക്കും ലഭ്യമായ ഒരു വിലപ്പെട്ട ഉപകരണം അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഇനി ഭൂചലനം ഉണ്ടാകുന്നതിന് നിമിഷങ്ങൾ മുൻപ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ നിന്നും ഭൂകമ്പ മുന്നറിയിപ്പുകൾ ലഭിക്കും. ഗൂഗിൾ വികസിപ്പിച്ചെടുത്ത ഈ ഫീച്ചറിന് അപകടമുണ്ടാകും മുൻപ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ നിർദേശം നൽകാനാവും.
Android 12 ഓ അതിന് ശേഷമുള്ളതോ ആയ പതിപ്പുകളിൽ അലർട്ടുകൾ യാന്ത്രികമായി പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം. പ്രതീക്ഷിക്കുന്ന തീവ്രത, പ്രഭവകേന്ദ്രത്തിൽ നിന്നുള്ള ദൂരം, സുരക്ഷിതരായിരിക്കാനുള്ള അടിയന്തര നിർദ്ദേശങ്ങൾ തുടങ്ങിയവ മുന്നറിയിപ്പിൽ ഉണ്ടായിരിക്കും. ഇതുവഴി ജനങ്ങൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനാവുമെന്നാണ് വിലയിരുത്തൽ.