Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeTaste Of Timesകൊതിയൂറും ചെമ്മീൻ ബിരിയാണി 10 മിനിറ്റിൽ | Prawns Biryani

കൊതിയൂറും ചെമ്മീൻ ബിരിയാണി 10 മിനിറ്റിൽ | Prawns Biryani

🎙️ Latest Podcast

ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി (Prawns Biryani) തയാറാക്കാം വെറും പത്ത് മിനിറ്റിൽ.

ചേരുവകൾ

ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ

മുളകുപൊടി – 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

ജീരകപ്പൊടി – 1/2 ടീസ്പൂൺ

പുതിനയില അരിഞ്ഞത് – 1/4 കപ്പ്

മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തൈര് – 2 ടേബിൾസ്പൂൺ

നാരങ്ങ നീര് – പകുതി നാരങ്ങ

ബിരിയാണി തയാറാക്കാൻ ആവശ്യമായ ചേരുവകൾ

നെയ്യ് – 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

ബേ ലീഫ് – 1

കറുവപ്പട്ട – 1 കഷണം

ഗ്രാമ്പൂ – 4

ഏലക്ക -2

സവാള – 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

തക്കാളി – 2

പുതിനയില അരിഞ്ഞത് – 1/4 കപ്പ്

മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

ബിരിയാണി മസാല – 2 ടീസ്പൂൺ

തൈര് – ഒന്നര ടേബിൾസ്പൂൺ

വെള്ളം – 2, 3/4 കപ്പ്

ഉപ്പ് പാകത്തിന്

30 മിനിറ്റ് കുതിർത്ത ബസുമതി അരി – 2 കപ്പ്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീനിൽ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ എല്ലാ ചേരുവകളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.

ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് 1 ടേബിൾസ്പൂൺ നെയ്യും 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു ചൂടാകുമ്പോൾ ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്തു ചെറുതായി വഴറ്റുക. ശേഷം 2 സവാള അരിഞ്ഞതും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ട് തക്കാളി അരിഞ്ഞതും കാൽ കപ്പ് മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും ബിരിയാണി മസാലയും കൂടി ചേർത്തു വഴറ്റുക.

ഇനി മാരിനേറ്റ് ചെയ്തു വച്ച ചെമ്മീനും ചേർത്തു പകുതി വേവാകുന്നതു വരെ വേവിക്കുക. ഇതിലേക്കു രണ്ടര കപ്പ് വെള്ളം കൂടി ഒഴിച്ചു നന്നായി തിളയ്ക്കുമ്പോൾ 30 മിനിറ്റു കുതിർത്ത ബസ്മതി അരി ഇട്ട് കൊടുക്കാം. എല്ലാം കൂടി നന്നായി തിളപ്പിക്കുക. ശേഷം പ്രഷർ കുക്കർ അടച്ചു 10 മിനിറ്റു ചെറിയ തീയിൽ വേവിക്കാം. കുക്കറിന്റെ ആവി പോകുമ്പോൾ ബിരിയാണി റെഡി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.