Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeTaste Of Timesനാടൻ രുചിയിൽ കിടിലൻ ബീഫ് ഫ്രൈ | Beef Fry

നാടൻ രുചിയിൽ കിടിലൻ ബീഫ് ഫ്രൈ | Beef Fry

🎙️ Latest Podcast

തനി നാടൻ രുചിയിൽ കിടിലൻ ബീഫ് ഫ്രൈ (Beef Fry). തേങ്ങാക്കൊത്തും പച്ചമുളകും പെരുംജീരകവും കൂടിച്ചേർന്ന് വളരെ രുചികരമായ ബീഫ് ഫ്രൈ തയാറാക്കാം. പ്രഷർ കുക്കറിലാണു ബീഫ് വേവിച്ച് എടുക്കുന്നത്.

ആവശ്യമായ ചേരുവകൾ

ബീഫ് – അരക്കിലോ

സവാള – 1

പച്ചമുളക് -2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

വലിയജീരകം – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, തേങ്ങാക്കൊത്ത് എന്നിവ വറുക്കുക. ഇതിലേക്കു സവാള ചേർത്തു വഴറ്റുക. ശേഷം വേവിച്ച ബീഫ് ചേർത്തിളക്കുക. കുരുമുളകുപൊടി, ഗരം മസാല, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി നന്നായി മൂപ്പിച്ചെടുക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.