പ്യോങ്‌യാങ്: വിദേശ രാജ്യങ്ങളിലെ സൈനിക നീക്കങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കായി പ്യോങ്‌യാങ്ങിൽ പുതിയ ഭവന സമുച്ചയം തുറന്ന് നൽകി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 'സെപ്യോൾ സ്ട്രീറ്റ്' (North Korea Saeppyol Street) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാർപ്പിട പ്രദേശം ഉത്തരകൊറിയയുടെ അഭിമാനമാണെന്ന് കിം ജോങ് ഉൻ വിശേഷിപ്പിച്ചു. ഉക്രൈൻ...
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ വിദഗ്ധരും മന്ത്രിയോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഏജൻസിയുമായുള്ള സഹകരണം നേരത്തെ ഇറാൻ അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ച വരാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചകളിൽ നിർണ്ണായകമായേക്കും.(Iran-US...
മ്യൂണിക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഗ്രീൻലാൻഡ് അധിനിവേശ' താൽപ്പര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു (Europe Defence Autonomy). യുഎസ് നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങളിൽ ഇനി അന്ധമായി വിശ്വസിക്കാനാവില്ലെന്ന തിരിച്ചറിവിൽ, സ്വന്തം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ...
ജെറൂസലേം: അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി ഇസ്രായേൽ (Israel West Bank Land Registration). വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്ട്രേഷൻ നടപടികൾ പുനരാരംഭിക്കാൻ ഇസ്രായേൽ കാബിനറ്റ് ഞായറാഴ്ച (ഫെബ്രുവരി 15) അംഗീകാരം നൽകി. 1967-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് ഇസ്രായേൽ തുനിയുന്നത്. ഈ നീക്കം...
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചെയർമാൻ താരിഖ് റഹ്മാൻ (Tarique Rahman Bangladesh First Policy). ബംഗ്ലാദേശിന്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായിരിക്കും വിദേശനയത്തിൽ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. "ബംഗ്ലാദേശ് ഫസ്റ്റ്" എന്ന നയമായിരിക്കും ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ...
വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ ജനരോഷം ഭയന്ന് തന്റെ കടുത്ത വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.(Trump fears retaliation? Move to relax trade policies)
അമേരിക്കൻ വിപണിയിൽ...
പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജൂ ഏ (13) അധികാരത്തിലേക്ക് അടുക്കുമ്പോൾ, കിം കുടുംബത്തിനുള്ളിൽ കടുത്ത അധികാരത്തർക്കം ഉടലെടുക്കുന്നതായി റിപ്പോർട്ട് (Kim Jong Un Succession Conflict). കിം ജോങ് ഉന്നിന്റെ കരുത്തുറ്റ സഹോദരി കിം യോ ജോങ്ങ്, തന്റെ ഭാഗിനേയിയുടെ സ്ഥാനാരോഹണത്തെ എതിർക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ...
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (PTI) അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അദിയാല ജയിലിൽ നിന്ന് രഹസ്യമായി ആശുപത്രിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി ആരോപണം (Imran Khan Hospital Transfer Allegation). കുടുംബാംഗങ്ങളെയോ ഡോക്ടർമാരെയോ അറിയിക്കാതെ ഇമ്രാൻ ഖാനെ മാറ്റുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പിടിഐ പ്രസ്താവിച്ചു. നിലവിൽ റാവൽപിണ്ടിയിലെ...
വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ അവസാന നാളുകളെക്കുറിച്ചുള്ള റൂംമേറ്റിന്റെ വെളിപ്പെടുത്തൽ നൊമ്പരമാകുന്നു (Saketh Sreenivasaiah Death). ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി 9-നാണ് കാണാതായത്. ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ഫെബ്രുവരി 14-ന് ലേക്ക് അൻസയ്ക്ക് സമീപം...
വാഷിംഗ്ടൺ ഡിസി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിട്ടതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി യുഎസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു (Viral Epstein Client List Debunked). ഫെബ്രുവരി 14-ന് അയച്ച കത്തിൽ 'എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്' പ്രകാരം ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ (DOJ) പക്കലുള്ള...
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (Donald Trump Iran Policy 2026). ഇറാൻ ഒരിക്കലും...