കൊച്ചി: സ്വർണ്ണവിലയിൽ അപ്രതീക്ഷിതമായ തകർച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്റെ വിലയിൽ 6,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 20,040 രൂപ കുറഞ്ഞു. ഗ്രാമിന് 14,720 രൂപയായിരുന്ന വില 13,890 രൂപയിലേക്കാണ് താഴ്ന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര...
മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കങ്ങളെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.(High-speed...
ലോസ് ഏഞ്ചൽസ്: കെ-പോപ്പ് സംഗീത ചരിത്രത്തിലെ സുവർണ്ണ അധ്യായമായി 68-ാമത് ഗ്രാമി പുരസ്കാര വേദി (Golden Kpop Grammy Win). നെറ്റ്ഫ്ലിക്സ് അനിമേറ്റഡ് ചിത്രമായ 'KPop Demon Hunters'-ലെ 'Golden' എന്ന ഗാനം മികച്ച വിഷ്വൽ മീഡിയ ഗാനത്തിനുള്ള (Best Song Written for Visual Media) പുരസ്കാരം സ്വന്തമാക്കി. ഇതോടെ ഗ്രാമി പുരസ്കാരം...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ വീണ്ടും രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും കവാടത്തിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു.(Sabarimala gold theft case, VD Satheesan says protests continue at...
തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി മാറിയ കേസിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഈ വിഭാഗത്തിൽ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.(Incident regarding Gold at RDO...
ലോസ് ഏഞ്ചൽസ്: സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ 68-ാമത് ഗ്രാമി അവാർഡുകളിൽ (Grammy Awards 2026) റെക്കോർഡ് നേട്ടങ്ങളുമായി പ്രമുഖ താരങ്ങൾ. ബാഡ് ബണ്ണി തന്റെ 'Debí Tirar Más Fotos' എന്ന ആൽബത്തിലൂടെ 'ആൽബം ഓഫ് ദി ഇയർ', 'റെക്കോർഡ് ഓഫ് ദി ഇയർ' എന്നീ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകി. (Congress should take over Idukki seat, DCC writes to KPCC)
കഴിഞ്ഞ...
ലോസ് ഏഞ്ചൽസ്: അറുപത്തിയെട്ടാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ (Dalai Lama first Grammy win). 'Meditations: The Reflections of His Holiness the Dalai Lama' എന്ന സ്പോക്കൺ വേർഡ് ആൽബത്തിലൂടെ 'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് റെക്കോർഡിംഗ്' വിഭാഗത്തിലാണ്...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ കോടതിയിലെ ജഡ്ജിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.(Judicial inquiry needed, CM Pinarayi Vijayan writes to Union Finance Minister...
കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ സംശയങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.(Dhanraj Martyrs Fund, CPIM says figures...
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനും ഡൽഹിയിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി. 'ഖലിസ്താൻ നാഷണൽ ആർമി'യുടെ പേരിൽ ലഭിച്ച ഇമെയിൽ സന്ദേശത്തെത്തുടർന്ന് ഡൽഹിയിൽ അതീവ...