തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers need not worry, Minister GR Anil on LPG crisis)
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് പിന്നിട്ട ഇന്ത്യൻ കപ്പലുകളായ...
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan)
ഇത് കഴിഞ്ഞ...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തരത്തിലുള്ള അനിശ്ചിതത്വവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Congress is ready, Ramesh Chennithala about Assembly elections )
കെ. സുധാകരൻ ഉൾപ്പെടെയുള്ള എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn't attack K Sudhakaran like this, says Shama Mohamed )
സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം...
ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിലെ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു. നിലവിലുള്ള 3000 രൂപയിൽ നിന്ന് 3075 രൂപയായാണ് നിരക്ക് ഉയർത്തിയത്. 2026 ഏപ്രിൽ 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.(FASTag annual pass fee in toll plazas increased, Rs 3075 from April 1)
വർഷത്തിൽ 200 തവണ ടോൾ...
തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion...
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka)
റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക ചർച്ചകളിൽ ധാരണയായില്ല. പട്ടാമ്പി കോൺഗ്രസിനും തിരുവമ്പാടി ലീഗിനും തന്നെ നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം.(Assembly elections, Thiruvambady and Pattambi seats are not shared by Congress and Muslim League)
തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകുന്നതിനെതിരെ...
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. പ്രശസ്തമായ മനകമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഷാഹിദ് ലഖൻ ഗ്രാമപഞ്ചായത്തിലെ കാന്താറിലാണ് അപകടമുണ്ടായത്.(7 Indian Pilgrims Killed After Bus Plunges Into Gorge In Nepal)
അപകടത്തിൽ അഞ്ച്...
ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ജീവനോടെയുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി തടസ്സപ്പെട്ടിട്ടുണ്ടെന്നും നിലവിൽ ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസി ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും സൂചനയുണ്ട്.(Mojtaba Khamenei Alive But Severely Injured,...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....