Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

times kerala

‘കാര്യമായി ഒന്നും പറ്റാത്തതാണ് ആശ്വാസം, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻ്റെ ജന്മം പാഴായി പോയേനെ’: പ്രതികരിച്ച് മണിയൻപിള്ള രാജു | Accident 

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds to the accident ) അപകടം നടന്നപ്പോൾ താൻ വല്ലാതെ പേടിച്ചുപോയി എന്നും, തിരിഞ്ഞു നോക്കിയപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടുവെന്നും...

ആദായനികുതി കേസ്: നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി | Actor Vijay

ചെന്നൈ: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെത്തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐടി വകുപ്പിന്റെ നടപടിക്കെതിരെ വിജയ് നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.(Income tax case, Actor Vijay fined Rs 1.5 crore) സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി കൈപ്പറ്റിയ തുകയിൽ 4.93...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു | Karuvannur bank scam

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യ പ്രതികളുടെ ഭാര്യമാരായ ഇവർ ദീർഘനാളായി നിയമപോരാട്ടത്തിലായിരുന്നു.(Karuvannur bank scam case, Supreme Court grants bail to two accused) ജിത ഭാസ്കർ കേസിലെ മൂന്നാം പ്രതിയുടെ ഭാര്യയാണ്. ശ്രീലത ബാങ്ക്...

വി എസിന് നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല: പാർട്ടി നേതൃത്വവുമായി ആലോചിച്ചുള്ള തീരുമാനം | VS Achuthanandan

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്ക് ഇല്ലാത്തതിനാൽ, വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.(Family will not accept Padma Vibhushan awarded to VS Achuthanandan, Decision has been taken) ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഐഎമ്മിന് കൃത്യമായ...

കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെ: DNA പരിശോധനാ ഫലം പുറത്ത് | Suraj Lama

കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.(The body found in Kalamassery was Suraj Lama's, DNA test results out) കുവൈറ്റിലുണ്ടായ വിഷമദ്യ...

ലിയോനാർഡോ കൊടുങ്കാറ്റ്: പോർച്ചുഗലിലും സ്പെയിനിലും പ്രളയം; രണ്ട് മരണം, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു | Storm Leonardo

ലിസ്ബൺ: പോർച്ചുഗലിലും സ്പെയിനിലും നാശം വിതച്ച് 'ലിയോനാർഡോ' കൊടുങ്കാറ്റ് (Storm Leonardo) തുടരുന്നു. പോർച്ചുഗലിൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് എഴുപതുകാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. സ്പെയിനിലെ മലാഗ പ്രവിശ്യയിൽ, നദിയിൽ ഒഴുക്കിൽപ്പെട്ട തന്റെ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടു. ഇവരെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. 2026-ന്റെ തുടക്കം മുതൽ ഈ മേഖലയിൽ...

ഗാസയിൽ പലസ്തീനികൾക്കായി യുഎഇയുടെ ഭവന പദ്ധതി; ഇസ്രായേൽ നിയന്ത്രണത്തിലുള്ള റഫയിൽ പുനരധിവാസത്തിന് തുടക്കമാകുന്നു | UAE housing project for Gaza

ജെറൂസലേം: യുദ്ധത്തിൽ തകർന്ന തെക്കൻ ഗാസയിലെ റഫയിൽ പലസ്തീനികൾക്കായി ആയിരക്കണക്കിന് വീടുകൾ നിർമ്മിക്കാൻ യുഎഇ പദ്ധതിയിടുന്നതായി റിപ്പോർട്ട് (UAE housing project for Gaza). റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 'യുഎഇ ടെമ്പററി എമിറേറ്റ്സ് ഹൗസിംഗ് കോംപ്ലക്സ്' എന്ന പേരിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള മേഖലയിലാണ്...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of accused Shimjitha's bail plea postponed to tomorrow) പ്രതിയുടെ ജാമ്യാപേക്ഷയിൽ കൃത്യമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി....

ജപ്പാൻ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി സനെയ് ടാക്കൈച്ചിക്ക് ട്രംപിന്റെ ‘സമ്പൂർണ്ണ പിന്തുണ’; വൈറ്റ് ഹൗസിലേക്ക് ക്ഷണം | Japan general election February 8

ടോക്കിയോ: ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8) നടക്കാനിരിക്കുന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സനെയ് ടാക്കൈച്ചിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Japan general election February 8) . ടാക്കൈച്ചിയെയും അവരുടെ സഖ്യകക്ഷികളെയും വാനോളം പുകഴ്ത്തിയ ട്രംപ്, മാർച്ച് 19-ന് അവരെ വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക ചർച്ചകൾക്കായി ക്ഷണിക്കുകയും...

കൊച്ചിയിൽ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി: നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു | Police

കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(Complaint alleging police have beaten up youths in Kochi) പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയത്....
- Advertisement -spot_img

Latest News

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഷി ജിൻപിങ് അമേരിക്കയിലേക്ക്; സെപ്റ്റംബറിൽ വൈറ്റ് ഹൗസ് സന്ദർശിക്കും | Xi Jinping US Visit September

ബെയ്ജിങ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുന്നു (Xi Jinping US Visit...
- Advertisement -spot_img