തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയതിന് ഉത്തരവാദി തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ (Thrissur Pooram Disruption). പൂരദിവസത്തെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദേവസ്വം ആണെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ദേവസ്വത്തിലെ ചില വ്യക്തികൾക്ക് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കലിൽ അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം...
വാഷിംഗ്ടൺ: വിവാദ അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മരണം തൂങ്ങിമരണമല്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തൽ (Jeffrey Epstein Death Controversy). എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നിരീക്ഷിച്ച പ്രമുഖ ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബേഡനാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. 2019-ൽ ന്യൂയോർക്കിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന ഔദ്യോഗിക...
ന്യൂഡൽഹി: അധികാര സ്ഥാനങ്ങളിൽ ഇരുന്നവർ വിരമിച്ച ശേഷം പുസ്തകങ്ങൾ എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു (Central Government Publication Rule). വിരമിച്ച് 20 വർഷം തികഞ്ഞാൽ മാത്രമേ ഇനി മുതൽ സർവീസ് കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ പുറത്തിറക്കാൻ സാധിക്കൂ എന്ന തരത്തിലുള്ള നിർദ്ദേശമാണ് പരിഗണനയിലുള്ളത്. മുൻ കരസേനാ...
കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ ( PV Anwar). ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകൾ സൊസൈറ്റിയിൽ നടന്നതായും അൻവർ ആരോപിച്ചു. ടെൻഡറില്ലാതെ പ്രവൃത്തികൾ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്ന് കൗമാരക്കാർ പോലീസിന്റെ പിടിയിൽ (Kazhakkoottam Bike Theft). പോത്തൻകോട് സ്വദേശികളായ 16 വയസ്സുകാരനും രണ്ട് 17 വയസ്സുകാരുമാണ് പിടിയിലായത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം ശിവനഗറിലെ അനിലിന്റെ വീട്ടിൽ നിന്നാണ് സംഘം ബൈക്ക് കവർന്നത്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ...
ഇടുക്കി: അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുടിശികയായ വീട്ടുവാടക നൽകാൻ തീരുമാനമായി (Adimali Landslide). മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ദുരന്തബാധിതരുടെ പ്രതിനിധികളും എഡിഎമ്മും നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമായത്. ഇതോടെ കരാർ കമ്പനിയുടെ യാർഡിന് മുന്നിൽ ദുരന്തബാധിതർ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബർ 25-നുണ്ടായ മണ്ണിടിച്ചിലിൽ അടിമാലി ലക്ഷംവീട്...
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി (Minister V. Sivankutti). പാഠപുസ്തകം നേരത്തെ നൽകുന്നതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിശേഷിപ്പിച്ച ചെന്നിത്തലയുടെ പ്രസ്താവന മണ്ടത്തരമാണെന്ന് മന്ത്രി പരിഹസിച്ചു. ഇത്തരത്തിൽ മണ്ടത്തരം വിളിച്ചു പറയുന്ന...
തൃശ്ശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പലിശക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്നാണ് ജുമൈല (50) ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു (Guruvayur Woman Death). ഇരിങ്ങപ്പുറം സ്വദേശി ഷിഹാബിന്റെ ഭാര്യയാണ് ജുമൈല. വ്യാഴാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ പറമ്പിൽ ജുമൈലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപ്...
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ (Global Ayyappa Sangamam) പേരിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ട് ദേവസ്വം മന്ത്രി വി.എൻ വാസവൻ. നിയമസഭയിൽ താൻ നൽകിയ കണക്കുകൾ സത്യമാണെന്നും ദേവസ്വം ബോർഡ് മുൻകൂറായി എടുത്ത പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പൊതുജനങ്ങളോട്...
മുംബൈ: ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രയെക്കുറിച്ചുള്ള കനേഡിയൻ വിനോദസഞ്ചാരിയുടെ കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Canadian Tourist Sleeper Class Experience). കൂടുതൽ വിശ്രമം ലഭിക്കുമെന്ന് കരുതി അബദ്ധത്തിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത കനേഡിയൻ സ്വദേശിനി കിം ഗ്രീൻവുഡിനും പങ്കാളിക്കുമാണ് ഏഴ് മണിക്കൂർ നീണ്ട യാത്ര ഒരു പുതിയ അനുഭവം...
തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...