കൊച്ചി: പെറ്റ് ഡേയോടനുബന്ധിച്ച് വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കുമായി പ്രത്യേക അവധിക്കാല പാക്കേജുമായി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ സന്താരി (Xandari Resorts Kerala) റിസോർട്ട്സ്. 'വൂഫ്കേഷൻസ്@സന്താരി' (Woofcations@Xandari) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ അധികച്ചെലവില്ലാതെ കൂടെ താമസിപ്പിക്കാം.
മാരാരിക്കുളത്തെ 'സന്താരി പേൾ ബീച്ച് റിസോർട്ട്', തേക്കടിയിലെ 'കാർഡമം കൗണ്ടി ബൈ സന്താരി'...