തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും, കൂടുതൽ സംസാരിച്ചാൽ കുടുങ്ങുമെന്ന ഭയമാണ് യുഡിഎഫിനെന്നും അദ്ദേഹം പരിഹസിച്ചു.(LDF will take action no matter who committed the...
എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്ന് രാവിലെ ഓഫീസിലെത്തിയ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.(Rs 70,000 dues, KSEB pulls the fuse at the Central GST Office)
ഏകദേശം 70,000 രൂപയോളമാണ് വൈദ്യുതി...
തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. (Union Government approval for two major...
തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC leaders had spoken, explains A Suresh)
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്ന് സുരേഷ് വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ...
വയനാട്: കേരളത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക ഘട്ടം പിന്നിട്ട് പോലീസ്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. (Muttil tree felling case, Police file chargesheet in 36 cases)
ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ...
തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,475 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ. മുരളീധരനെ ഇവിടെ ഇറക്കാനും ആലോചനയുണ്ട്.(VS Sivakumar comes forward for Thiruvananthapuram in Assembly elections)
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ്...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന.(Assembly elections, Will VS Achuthanandan's former PA A Suresh contest for Congress in...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections)
പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത്...
പത്തനംതിട്ട: സ്പാ ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ സുബിൻ എന്ന 'മരണ സുബിനെ' ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന തരത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി.(Thiruvalla spa rape case,...
കൊച്ചി: പോലീസ് സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷവും തന്റെ സ്വകാര്യ വാഹനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം (Kerala High Court Notice Former...