Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

Kerala

മറ്റത്തൂരിൽ വീണ്ടും BJP – കോൺഗ്രസ് സഖ്യം: നറുക്കെടുപ്പിലൂടെ UDFന് വൈസ് പ്രസിഡൻ്റ് സ്ഥാനം | BJP-Congress alliance

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫിലെ മിനിമോൾ ആണ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബിജെപി വോട്ട് നേടി വിജയിച്ച നൂർജഹാൻ നവാസ് പാർട്ടി നിർദ്ദേശപ്രകാരം രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.(BJP-Congress alliance again in Mattathur) 24 അംഗ പഞ്ചായത്തിൽ ഭരണപക്ഷമായ എൽഡിഎഫിനും യുഡിഎഫിനും...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില : പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു | Gold price

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സംസ്ഥാനത്ത് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,640 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about...

‘പാർട്ടിയിൽ ചെറു ഗ്രൂപ്പുകൾ ഉണ്ടാക്കി, കൈപ്പിടിയിൽ ഒതുക്കാൻ നോക്കി’: ടി.ഐ. മധുസൂദനനെതിരെ ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം | V. Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിനെ പിടിച്ചുലച്ച ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലൂടെ പയ്യന്നൂരിലെ പാർട്ടി സംവിധാനത്തെ മധുസൂദനൻ എങ്ങനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടുന്നു.(Created small groups in the party, states V....

നിയമസഭാ തിരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്, നാല് സീറ്റുകൾ തിരിച്ചുചോദിച്ചു; വഴങ്ങാതെ ജോസഫ് വിഭാഗം | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കമാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(Assembly elections, Congress, without compromising on seat sharing, reclaims four seats,...

‘കെ റെയിലിനായി 100 കോടിയോളം രൂപ ചിലവാക്കി, ഫലമുണ്ടായില്ല, സംസ്ഥാനത്തിൻ്റേത് മെല്ലെപ്പോക്ക്’: E ശ്രീധരൻ | K-Rail

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കിലും നയപരമായ മാറ്റങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി മെട്രോ മാൻ ഇ. ശ്രീധരൻ. പദ്ധതി മുടക്കിയത് താനാണെന്ന പ്രചാരണം തെറ്റാണെന്നും, സംസ്ഥാനം കത്തയക്കാൻ വൈകിയതിനാലാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(About...

‘ശിവൻകുട്ടി വലിയ ഒരാളാണ്, എനിക്ക് അത്രയും നിലവാരവും സംസ്കാരവുമില്ല’:നേമം വെല്ലുവിളിക്ക് വി.ഡി സതീശന്റെ പരിഹാസം | V Sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനുണ്ടോ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് പരിഹാസരൂപേണ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ നിലവാരത്തിലേക്കോ സംസ്കാരത്തിലേക്കോ ഉയരാൻ തനിക്ക് കഴിയില്ലെന്നും, ഇത്തരം വെല്ലുവിളികൾക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് പൊളിറ്റിക്കൽ അജണ്ടയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(I don't have the same...

‘കുറ്റബോധമുണ്ട്, കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം’: മാളിക്കടവ് കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് ആദ്യഘട്ട തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തുന്നതിനായി ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും, ജ്യൂസ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരും.(Feels guilty, Evidence taken from the accused in the Malikkadavu...

വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ കേരള രാഷ്ട്രീയത്തിൽ എന്തുകൊണ്ട് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു?

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും, കേരളത്തിലെ ഏറ്റവും വലിയ സമുദായങ്ങളിലൊന്നായ ഈഴവ സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള അംഗീകാരമായി ഇതിനെ കാണാം. എന്നാൽ, ഈ പുരസ്കാര പ്രഖ്യാപനത്തിന് പിന്നിൽ കൃത്യമായ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി, കോടതിയെ സമീപിച്ചത് 4 പ്രതികൾ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.(Actress assault...

ഭാര്യയോടുള്ള സംശയം: പത്തനംതിട്ടയിൽ വീടിന് തീയിട്ട പ്രതി പിടിയിൽ, പൊള്ളലേറ്റവർ ചികിത്സയിൽ | Fire

പത്തനംതിട്ട: വകയാർ കൊല്ലംപടിയിൽ ഭാര്യയോടുള്ള സംശയത്തെത്തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. പൊള്ളലേറ്റ സ്ത്രീയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതി സിജുവിനെ പോലീസ് പിടികൂടി.(Being Suspicious of wife man sets house on fire in Pathanamthitta) പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യ രജനിയും മക്കളും വാടകവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം....
- Advertisement -spot_img

Latest News

മോഡൽ ട്വിഷ ശർമ്മയുടെ മരണം: മരണത്തിന് തലേന്ന് ബ്യൂട്ടിപാർലറിൽ എത്തി; സിസിടിവി ദൃശ്യങ്ങൾ അഭിഭാഷക ചമഞ്ഞ് കടത്തിയതായി ഉടമ | Twisha Sharma death case

ഭോപ്പാൽ: പ്രമുഖ മോഡലും ഡിജിറ്റൽ ക്രിയേറ്ററുമായ ട്വിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Twisha Sharma death case). മരണത്തിന് തൊട്ടുമുൻപ് ട്വിഷ...
- Advertisement -spot_img