നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്.
അപകടത്തിൽ അദ്ദേഹത്തിന്റെ ഇടത് കാൽ പൂർണമായും ചതഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ജടാധരൻ നായരെ ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...