Sunday, February 8, 2026

digitalvoiceofkerala

തിരുപ്പതി ലഡ്ഡു വിവാദം: മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് CBI; പകരം കൃത്രിമ നെയ്യ്! | Tirupati laddu

അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ക്ഷേത്രത്തിൽ വൻതോതിൽ കൃത്രിമ നെയ്യ് വിതരണം ചെയ്തതിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി.(No beef tallow or lard...

‘ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’: KC വേണുഗോപാൽ | RRTS

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർ.ആർ.ടി.എസ് പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.സി. വേണുഗോപാൽ എംപി. വികസന കാര്യത്തിൽ സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത നീക്കങ്ങളാണെന്നും ആത്മാർത്ഥതയുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. "വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കണമെന്ന് അപ്പോൾ കാണിച്ചുതരാം, വെയിറ്റ് ആൻഡ് സീ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(RRTS is to throw dust in...

സിറിയയിൽ നിർണ്ണായക സമാധാന കരാർ; കുർദിഷ് സേന സർക്കാർ സൈന്യത്തിന്റെ ഭാഗമാകും | Syrian Government-SDF Deal

ദമാസ്കസ്: വർഷങ്ങൾ നീണ്ട ആഭ്യന്തര കലഹത്തിന് അറുതി വരുത്തിക്കൊണ്ട് സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (SDF) സമഗ്രമായ സമാധാന കരാറിൽ ഒപ്പുവെച്ചു (Syrian Government-SDF Deal). പുതിയ കരാർ പ്രകാരം കുർദിഷ് സേനയെയും അവരുടെ ഭരണസംവിധാനങ്ങളെയും സിറിയൻ ഔദ്യോഗിക ഭരണകൂടത്തിന്റെ ഭാഗമായി ലയിപ്പിക്കും. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള...

കണ്ണൂരിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെടുത്തു | Bombs

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഇവ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.(Bombs hidden in plastic containers found in Kannur) വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളിലായാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്....

ആഗോള സുരക്ഷ തുലാസിൽ; യുഎസ്-റഷ്യ ആണവ കരാർ അന്ത്യത്തിലേക്ക്: അനിയന്ത്രിതമായ ആയുധപ്പന്തയത്തിന് വഴിയൊരുങ്ങുന്നു | New START Treaty Expiration

വാഷിംഗ്ടൺ: ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആണവ ആയുധപ്പന്തയത്തിന്റെ വക്കിൽ ലോകരാഷ്ട്രങ്ങൾ (New START Treaty Expiration). അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുതിയൊരു ഉടമ്പടിയിൽ എത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. ഫെബ്രുവരി 5-നാണ് ഈ കരാർ അവസാനിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ...

‘നേമത്ത് BJPയെ സഹായിക്കുക, പകരം പറവൂരിൽ BJP വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക’: BJP-VD സതീശൻ ഡീലെന്ന് മന്ത്രി V ശിവൻകുട്ടി | VD Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ നിലപാട് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.(Minister V Sivankutty says there is a deal between BJP and VD Satheesan) നേമത്ത് ബിജെപിയെ സഹായിക്കുന്നതിന്...

ജയ് ഷായുടെ താക്കീത് മറക്കണ്ട, ഇത് പാകിസ്ഥാന്റെ സ്വയം കുഴി തോണ്ടൽ: തുറന്നടിച്ച് സുരേഷ് റെയ്ന |

മുംബൈ: ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന (Suresh Raina Warning to PCB). സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിക്ക് പിന്നാലെ പാകിസ്ഥാൻ...

കൊച്ചു മകളുടെ ചിത്രത്തിന് മുകളിൽ പുടിനൊപ്പമുള്ള ചിത്രം; വൈറ്റ് ഹൗസിലെ ട്രംപിന്റെ പുതിയ മാറ്റം വിവാദത്തിലേക്ക് | Trump-Putin White House Photo

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പമുള്ള തന്റെ ചിത്രം പ്രദർശിപ്പിച്ചത് യു എസ് രാഷ്ട്രീയ വൃത്തങ്ങളിലും സഖ്യകക്ഷികൾക്കിടയിലും വലിയ ചർച്ചയാകുന്നു (Trump-Putin White House Photo). കഴിഞ്ഞ ഓഗസ്റ്റിൽ അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ എടുത്ത ചിത്രമാണ് വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിനെ പ്രധാന താമസസ്ഥലവുമായി ബന്ധിപ്പിക്കുന്ന...

കളക്ടറേറ്റ് മാർച്ചിൽ സംഘർഷം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ | Youth Congress

തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപിച്ചും, തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തിയുമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.(Clashes at Collectorate march, Youth Congress...

സൈനികാധിപത്യം ഉറപ്പിച്ച് തിരഞ്ഞെടുപ്പ്; മ്യാൻമറിൽ സൈനിക അനുകൂല പാർട്ടിക്ക് തകർപ്പൻ ജയം, ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്ന് ലോകരാഷ്ട്രങ്ങൾ | Myanmar Election Results

നേപ്യിഡോ: ആഭ്യന്തരയുദ്ധവും കടുത്ത രാഷ്ട്രീയ അടിച്ചമർത്തലുകളും തുടരുന്നതിനിടെ മ്യാൻമറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൈനിക പിന്തുണയുള്ള യൂണിറ്റി ആൻഡ് സോളിഡാരിറ്റി പാർട്ടിക്ക് (USDP) വൻ വിജയം (Myanmar Election Results). മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ പാർലമെന്റിന്റെ ഇരുസഭകളിലും യു.എസ്.ഡി.പി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. ലോവർ ഹൗസിലെ (Pyithu Hluttaw) ആകെയുള്ള 263...
- Advertisement -spot_img

Latest News

പാലക്കാട് നാടിനെ നടുക്കിയ അപകടം; കാറിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരണം | Palakkad Accident

പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു (Palakkad Accident). കൽപ്പത്തി കുന്നുംപുറം സ്വദേശി ഫൈസൽ (38) ആണ് മരിച്ചത്. ഞായറാഴ്ച...
- Advertisement -spot_img