ന്യൂജേഴ്‌സി: യുഎസിലെ ന്യൂവർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ്‌ബ്ലൂ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി (Newark Airport Shutdown). എൻജിൻ തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽ ഇറക്കിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ബുധനാഴ്ച വൈകുന്നേരം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൈലറ്റ് കോക്പിറ്റിൽ പുക കണ്ടതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar...
നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡിൽ പത്തു ദിവസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞുമായി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ ശീതൾ ചന്ദ്രകാന്ത് ചിത്തെ എന്ന ഇരുപത്തിയൊന്നുകാരി വിദ്യാഭ്യാസത്തോടുള്ള നിശ്ചയദാർഢ്യം കൊണ്ട് ശ്രദ്ധേയയാകുന്നു (Woman appeared for exam with 10 Day Old Baby). ബുധനാഴ്ച നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് ശീതൾ കുഞ്ഞുമായി...
മോസ്കോ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ജനീവയിൽ ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഒരു ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Russia warns US on military action...
തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.(While you eat cow dung, those of us in Kerala will...
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റോളമാണ് ചെക്ക്-ഇൻ, ബുക്കിംഗ് നടപടികൾ മുടങ്ങിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.(Technical glitch at country's airports, Services have been...
ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾ നടക്കാറുണ്ടെന്നും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി.(KFON has license, Union Government responds to MP's...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in both cases, Thanthri's bail order in Sabarimala gold theft case out)
ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ സ്വർണം...
തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Rains are coming to cool down Kerala, Yellow alert in various districts)
ഫെബ്രുവരി 21ന് തിരുവനന്തപുരം,...
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മീനുകളാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.(400 kg of stale fish seized in Varkala)
കണവ, ഞണ്ട്, ചൂര, ചെങ്കലവ...
മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാക്കി അറബ് രാജ്യങ്ങളെ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു (Russia Accuses US Israel...