തൃശൂർ: ബംഗളൂരുവിൽ തളിക്കുളം സ്വദേശിനിയായ സുനിത മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ദീപക് കൃഷ്ണയെ കർണാടക പൊലീസ് പിടികൂടി (Sunitha Murder Case). കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻതന്നെ ബംഗളൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് സ്വദേശി മങ്ങാട്ട് സുനിതയാണ്...