
ഏതൊരു വീടിന്റെയും ഹൃദയം അടുക്കളയാണ്. കഥകളും കൗതുകങ്ങളും ഉയരുന്നതും നമ്മുടെ അടുക്കളകളിൽ നിന്നാണ്. കാലത്തിന് അനുസരിച്ച് നമ്മുടെ അടുക്കളകളും മാറി തുടങ്ങിയിരിക്കുന്നു. ന്യൂ ജനറേഷന് വേണ്ടത് ന്യൂ ജെൻ അടുക്കളകളാണ്. സൗകര്യവും സൗന്ദര്യവും ഒത്തുചേരുന്ന ആധുനിക അടുക്കളക്കൾക്കാണ് നമ്മിളിൽ പലരും മുൻഗണന നൽകുന്നത്. അടുക്കളകളിലും ട്രെൻഡുകൾക്ക് പഞ്ഞമില്ല. മോഡേൺ, മിനിമലിസ്റ്റ്, കന്റെംപ്രറി, സ്കാൻഡിനേവിയൻ, മെഡിറ്ററേനിയൻ എന്നിങ്ങനെ വ്യത്യസ്ത ശൈലികൾ നിരവധിയാണ്.
ഇന്ത്യൻ വിപണിയിൽ ഇത്തരം ട്രെൻഡുകൾ സമ്മാനിച്ച പേരുകളിൽ ഒന്നാണ് വുർഫെൽ ക്യുഷെ (Würfel Küche). യൂറോപ്യൻ നിലവാരത്തിലുള്ള മോഡുലാർ കിച്ചൺ ആശയം ഇന്ത്യയിലെ അടുക്കളകളിൽ എത്തിച്ച ബ്രാൻഡുകളിൽ മുൻപന്തിയിലാണ് വുർഫെൽ ക്യുഷെ. പേര് ജർമ്മൻ ആണെങ്കിലും ഇന്ത്യക്ക് സ്വന്തമാണ് വുർഫെൽ ക്യുഷെ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ, മികച്ച ഡിസൈനിംഗ് ടീമിന്റെ കൃത്യത, അതിനൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നിവ ഇടകലർത്തിയാണ് വുർഫെൽ ഓരോ അടുക്കളകളും പണിയുന്നത്.
ഇന്ത്യയിലെ മുൻനിര ആഡംബര മോഡുലാർ കിച്ചൺ വാർഡ്രോബ് നിർമാതാക്കളാണ് വുർഫെൽ ക്യുഷെ. 2015 ൽ സ്ഥാപിതമായ വുർഫെൽ ഡിസൈനുകളിലെ മികവ്, മികച്ച ഗുണനിലവാരം, സമാനതകളില്ലാത്ത ഉപഭോക്തൃ സേവനം എന്നിവയിലൂടെ വളരെപ്പേട്ടനാണ് ഇന്ത്യൻ വിപണി കിഴടക്കിയത്. വുർഫെൽ ക്യുഷെന്റെ വരവോടെ മോഡുലാർ അടുക്കളകളെക്കുറിച്ചുള്ള സാധാരണ ധാരണകൾ അകെ മാറ്റിമറിച്ചു. ലോകോത്തര നിലവാരം പുലർത്തുന്ന ഡിസൈനുകളും, ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള കസ്റ്റമൈസേഷനും ഈ ബ്രാൻഡിനെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കി. യൂറോപ്യൻ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, എന്നാൽ ഇന്ത്യൻ വിപണിയുടെ പ്രത്യേക ആവശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വുർഫെൽ വിപണിയിൽ എത്തുന്നത്.
ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും തിളങ്ങിയിരിക്കുകയാണ് വുർഫെൽ. പാരീസ് ഡിസൈൻ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യ കിച്ചൺ ബ്രാൻഡാണ് വുർഫെൽ. ആർക്കിടെക്ചർ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ്, പ്രൊഡക്റ്റ്, ഗ്രാഫിക് ഡിസൈൻ എന്നീ അഞ്ച് പ്രധാന മേഖലകളിൽ നിന്നായി നൂതന ആശയങ്ങൾക്ക് നൽകുന്ന അന്താരാഷ്ട്ര ബഹുമതിയാണ് ഡിഎൻഎ പാരീസ് ഡിസൈൻ അവാർഡുകൾ. ഈ വർഷം പ്രൊഡക്റ്റ് ഡിസൈൻ - ഡിസൈൻ ഫോർ പീപ്പിൾ വിഭാഗത്തിൽ അവരുടെ "കഥ കിച്ചൺ സീരീസ്" ആണ് ഈ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുന്നത്.
അടുക്കളയെ വെറും പാചകശാലയായി മാത്രം കാണുന്ന സമീപനത്തിന് പകരം, കുടുംബം ഒത്തുചേരുന്ന, സംഭാഷണങ്ങൾ പൂക്കുന്ന “ലിവിംഗ് സ്പേസ്” എന്ന ആശയമാണ് വുർഫെൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 46 ഷോറൂമുകളുള്ള, രാജ്യത്തെ ഏറ്റവും വലിയ മോഡുലാർ കിച്ചൺ ബ്രാൻഡ് ശൃംഖല കൂടിയാണ് വുർഫെൽ. 2018 മുതൽ 2022 വരെ തുടർച്ചയായി അഞ്ചു തവണയാണ് മികച്ച മോഡുലാർ കിച്ചണുള്ള അവാർഡുകൾ വുർഫെൽ ക്യുഷെ സ്വന്തമാക്കുന്നത്.