സ്പോർട്സ് അക്കാദമികളിലേക്ക് സോണൽ സെലക്ഷൻ

Zonal selection
Published on

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ 7 മുതൽ മെയ് 2 വരെ നടക്കും. 2025-26 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ്, ഡിഗ്രി (ഒന്നാം വർഷം) തലങ്ങളിലേക്കും അണ്ടർ 14 വിമൺ ഫുട്ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്‌ലിങ്‌, തയ്ക്വോണ്ടോ, സൈക്ലിങ്, നെറ്റ് ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, ഹാൻഡ് ബോൾ (കോളേജ് തലത്തിൽ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിങും മാത്രം), കനോയിങ് ആന്റ് കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണൽ സെലക്ഷൻ നടത്തേണ്ടത്. അത്‌ലറ്റിക്‌, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീയിനങ്ങളിൽ ജില്ലാതല സെലക്ഷനിൽ യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാനാകൂ.

ഏപ്രിൽ 7 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 8 ന് കോളേജ് തലത്തിലേക്കും കണ്ണൂർ ധർമശാല കെ എ പി ഗ്രൗണ്ടിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, തയ്ക്വോണ്ടോ, ഫെൻസിങ്, കബഡി ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും. ഏപ്രിൽ 9 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14, കോളേജ് തലങ്ങളിലേക്ക് വയനാട് കൽപറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, ഫെൻസിങ്, ആർച്ചറി, കബഡി വിഭാഗങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കും.

ഏപ്രിൽ 11 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 തലങ്ങളിലേക്കും ഏപ്രിൽ 12 ന് കോളേജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, നെറ്റ് ബോൾ, ഖോ-ഖോ, ബോക്സിങ്, സ്വിമ്മിങ് ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, ജൂഡോ, ആർച്ചറി ഇനങ്ങളിൽ സെലക്ഷൻ നടക്കും.

ഏപ്രിൽ 21 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 22 ന് കോളേജ് തലത്തിലേക്കും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ജൂഡോ, സോഫ്റ്റ് ബോൾ, സൈക്ലിങ്, സ്വിമ്മിങ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിങ്, ആർച്ചറി, ഫെൻസിങ് ഇനങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 23 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 24 ന് കോളേജ് തലത്തിലേക്കും കോട്ടയം ചങ്ങനാശ്ശേരി എസ് ബി കോളേജിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, ജൂഡോ, റസ്‌ലിങ്‌, ആർച്ചറി, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളിൽ സെലക്ഷൻ നടക്കും.

ഏപ്രിൽ 26 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 27 ന് കോളേജ് തലത്തിലേക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, റസ്‌ലിങ്‌, നെറ്റ് ബോൾ, ഫെൻസിങ്, തയ്ക്വോണ്ടോ, സൈക്ലിങ്, ഹോക്കി, കബഡി, ഹോൻഡ് ബോൾ, സ്വിമ്മിങ്, ഖോ-ഖോ ഇനങ്ങളിൽ സെലക്ഷൻ നടക്കും. ഏപ്രിൽ 9 ന് സ്കൂൾ, പ്ലസ് വൺ, കോളേജ് വിഭാഗങ്ങളിൽ ആലപ്പുഴയിൽ വച്ച് റോവിങ്, കനോയിങ് ആന്റ് കയാക്കിങ് ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com