മഡ്രിഡ്: മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയ്ക്ക് കിരീടം. ഫൈനലിൽ നാലാം നമ്പർ താരം യുഎസിന്റെ കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) മറികടന്നാണ് ബെലാറൂസ് താരം മഡ്രിഡിൽ തന്റെ മൂന്നാം കിരീടം നേടിയത്.
ഇതോടെ മഡ്രിഡ് ഓപ്പണിൽ ഏറ്റവും കൂടുതൽ തവണ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന താരമെന്ന നേട്ടത്തിൽ സബലേങ്ക ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയ്ക്ക് ഒപ്പമെത്തി. 2021, 2023 വർഷങ്ങളിലാണ് ഇതിനു മുൻപ് മഡ്രിഡിൽ സബലേങ്ക ചാംപ്യനായത്.