
യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയരാകുന്ന 2026 ഫുട്ബോൾ ലോകകപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ ആദ്യ 24 മണിക്കൂറിൽ ലഭിച്ചത് 15 ലക്ഷം അപേക്ഷകൾ.
210 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ടിക്കറ്റിന് അപേക്ഷിച്ചു കഴിഞ്ഞു. അർജന്റീന, കൊളംബിയ, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് അപേക്ഷകരേറെയും. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 60 ഡോളറാണ്.