
ബ്യൂണസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസി ഹാട്രിക്ക് നേടി തിളങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗംഭീര ജയം നേടി അർജന്റീന.ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ലോക ചാന്പ്യൻമാർ തകർത്തത്. ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റും മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു. മത്സരത്തിന്റെ 19, 84, 86 മിനിറ്റികളിലാണ് മെസി ഗോളുകൾ നേടിയത്. മെസിക്ക് പുറമെ ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്.