
ഇക്വഡോർ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കും തോൽവി. ബ്രസീലിനെ ബൊളീവിയ 1–0ന് വീഴ്ത്തിയപ്പോൾ അതേ സ്കോറിന് അർജന്റീന ഇക്വഡോറിനോടും തോറ്റു. ഈ ജയത്തോടെ ബൊളീവിയ ലോകകപ്പ് ക്വാളിഫയർ റൗണ്ടിന്റെ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാൻ യോഗ്യത നേടി. തോൽവിയോടെ ഗ്രൂപ്പിൽ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അർജന്റീനയ്ക്കെതിരായ ജയത്തോടെ ഇക്വഡോർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പാക്കി. തോറ്റെങ്കിലും അർജന്റീന തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. മറ്റ് പ്രധാന യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ 3–2ന് ഹംഗറിയെയും നോർവേ 11–1ന് മോൾഡോവയെയും ഇംഗ്ലണ്ട് 5–0ന് സെർബിയയെയും ഫ്രാൻസ് 2–1ന് ഐസ്‌ലൻഡിനെയും തോൽപിച്ചു.