

ലോകകപ്പ് ചെസിന്റെ ക്വാർട്ടറിൽ അർജുൻ എരിഗെയ്സിക്കു സമനില. ചൈനയുടെ വീ യുമായുള്ള അർജുന്റെ ആദ്യ ഗെയിം 31 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. രണ്ടാം ഗെയിം ഇന്നു നടക്കും. അതും സമനിലയായാൽ സെമിഫൈനലിസ്റ്റിനെ കണ്ടെത്താൻ ടൈബ്രേക്കർ നാളെ നടക്കും.
വെള്ളക്കരുക്കളുമായി തുടങ്ങിയ വീ യ്ക്കെതിരെ അതിവേഗമായിരുന്നു അർജുന്റെ നീക്കങ്ങൾ. കളത്തിൽ സമനില സാധ്യത മാത്രമാണെന്നു തിരിച്ചറിഞ്ഞ ഇരുവരും കരുക്കളെ വേഗം വെട്ടി മാറ്റി. ഒരേ കരുനില മൂന്നു തവണ ആവർത്തിച്ചാൽ സമനില എന്ന ചെസ് നിയമം അനുസരിച്ച് സമനില സമ്മതിച്ചു. അടുത്ത കളിയിൽ അർജുനാണ് വെള്ളക്കരു.