Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeSportsലോകകപ്പ് ബഹിഷ്‌കരണ നീക്കം പാളുന്നു: ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ ഒറ്റപ്പെടുന്നു ?...

ലോകകപ്പ് ബഹിഷ്‌കരണ നീക്കം പാളുന്നു: ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ ഒറ്റപ്പെടുന്നു ? | World Cup

🎙️ Latest Podcast

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിന്മാറ്റമെന്ന പാക് വാദം മറ്റ് ക്രിക്കറ്റ് ബോർഡുകൾ തള്ളി. ഇതോടെ പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.(World Cup boycott movement is failing, Is Pakistan getting isolated in the cricket world?)

മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി പിസിബി അനൗദ്യോഗിക ചർച്ചകൾ നടത്തിയെങ്കിലും ആരും പിന്തുണച്ചില്ല എന്നാണ് വിവരം. ശ്രീലങ്കയിൽ നടക്കുന്ന നിഷ്പക്ഷ മത്സരത്തിന് ഇത് ബാധകമല്ലെന്നുമാണ് മറ്റ് രാജ്യങ്ങളുടെ നിലപാട്.

ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പറയുന്ന പാകിസ്ഥാൻ, കഴിഞ്ഞ ദിവസം അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. ഈ ഇരട്ടത്താപ്പ് അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.