
പാരിസ്: ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് പാരിസിൽ ഇന്നു തുടക്കാം. കളിക്കളത്തിലേക്ക് സ്വർണ മോഹവുമായി ഇന്ത്യ വീണ്ടുമെത്തുന്നു. 2019ൽ ആദ്യ സ്വർണം നേടിയ പി.വി.സിന്ധുവിനുശേഷം മറ്റൊരു ഇന്ത്യൻ താരവും ലോക ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടിയിട്ടില്ല.
5 തവണ ലോക ചാംപ്യൻഷിപ് മെഡൽ ജേതാവായ സിന്ധുവാണ് ഇത്തവണയും വനിതാ സിംഗിൾസിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷ. മുൻ വെങ്കല മെഡൽ ജേതാക്കളായ ലക്ഷ്യ സെൻ (2021), എച്ച്.എസ്.പ്രണോയ് (2023) എന്നിവർ പുരുഷ സിംഗിൾസിലും മത്സരത്തിനിറങ്ങും.