കൊളംബോ : വനിതാ ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. 88 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 159 റൺസിന് പുറത്തായി. ലോകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ തുടക്കത്തില്‍ തന്നെ പതറി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി.
സിദ്ര ആമിനാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. താരം അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. സിദ്ര ആമിന 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റണ്‍സെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റണ്‍സെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ചേര്‍ന്ന് ഇന്ത്യയെ നൂറുകടത്തി.
അവസാന ഓവറുകളില്‍ റിച്ച ഘോഷയുടെ ബലത്തിൽ ഇന്ത്യന്‍ സ്‌കോര്‍ 247-ലെത്തി. റിച്ച ഘോഷ് 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. പാകിസ്താനായി ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.