

വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
നിർണായക മത്സരത്തിൽ ഇന്ന് ന്യൂസീലൻഡിനെ നേരിടുമ്പോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള കുതിപ്പിന് ഇന്ത്യയ്ക്കു ജയം കൂടിയേ തീരൂ. ഇന്നും തോൽവി വഴങ്ങിയാൽ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി സാധ്യതകൾ.
ടൂർണമെന്റിലെ ആദ്യ 2 മത്സരങ്ങളും ആധികാരികമായി ജയിച്ച് സെമിഫൈനലിലേക്കു കുതിച്ച ഇന്ത്യ, അവസാന 3 മത്സരങ്ങൾ അപ്രതീക്ഷിതമായി തോറ്റു. അതോടെ ടീമിന്റെ സെമി പ്രതീക്ഷകൾക്കും മങ്ങലേറ്റു.
തുടക്കത്തിലേറ്റ തിരിച്ചടികളിൽനിന്നു പാഠം പഠിച്ച് തിരിച്ചുവന്ന ന്യൂസീലൻഡിനും സെമി സാധ്യത സജീവമാക്കി നിർത്താൻ ഇന്നു ജയം അനിവാര്യമാണ്. മത്സരം നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മുതൽ.