
ഗോഹട്ടി: ഐ.സി.സി. വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ 100 റൺസിനാണ് ന്യൂസിലൻഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 127 റൺസിന് എല്ലാവരും പുറത്തായി. 34 റൺസെടുത്ത ഫഹിമ ഖാത്തൂനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. റബേയ ഖാൻ 25 റൺസെടുത്തു.ന്യൂസിലൻഡിനായി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ലിയ തഹുഹു, ജെസ് കെർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്മേരി മേയർ രണ്ട് വിക്കറ്റ് നേടി.അമേലിയ കെർ, എഡെൻ കാർസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.