
വനിതാ യൂറോ കപ്പ് ഫുട്ബോൾ കിരീടം രണ്ടാം തവണയും സ്വന്തമാക്കി ഇംഗ്ലണ്ട്. അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട പോരാട്ടത്തിൽ ശക്തരായ സ്പെയിനിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് മത്സരം 1–1 എന്ന നിലയിലായിരുന്നു. തുടർന്ന് ഷൂട്ടൗട്ടിൽ 3–1നാണ് ഇംഗ്ലണ്ട് സ്പെയിനിനെ പരാജയപ്പെടുത്തിയത്.
സ്പെയിനിനായി 25–ാം മിനിറ്റിൽ മരിയോന കാൽഡന്റി ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ 57–ാം മിനിറ്റിലാണ് അലസിയ റൂസോയിലൂടെ ഇംഗ്ലിഷ് ടീം തിരിച്ചടിച്ചത്. യൂറോ കപ്പിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്താൻ സ്പെയിനിന് സാധിച്ചില്ല.