വനിതാ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തി വിരമിച്ചു | Veda Krishnamurthy

അവസാനം കളിച്ചത് 2020 ൽ ഓസ്ട്രേലിയയ്ക്കെതിരെ
Veda
Published on

ന്യൂഡൽഹി: ഇന്ത്യൻ വനിതാ താരം വേദ കൃഷ്ണമൂർത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ടോപ് ഓർഡർ ബാറ്ററായ കർണാടക സ്വദേശിനി 48 ഏകദിനങ്ങളിലും 76 ട്വന്റി-20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

2020 ൽ ഓസ്ട്രേലിയയ്ക്കെതിരെ മെൽബണിൽ നടന്ന ട്വന്റി-20 ആയിരുന്നു മുപ്പത്തിമൂന്നുകാരിയായ വേദയുടെ അവസാന രാജ്യാന്തര മത്സരം.

Related Stories

No stories found.
Times Kerala
timeskerala.com