
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു സാംസൺ. "കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൽ നിന്നും ഇനിയും പുത്തൻ താരോദയങ്ങൾ ഉണ്ടാകും. കളിച്ചുവളർന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടുമെത്തുമ്പോൾ നിരവധി ഓർമകളാണുള്ളത്." - സഞ്ജു പറഞ്ഞു.
"കേരള ക്രിക്കറ്റ് ഇപ്പോൾ വലിയ മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഡ്രസ്സിംഗ് റൂമിൽ പോലും കേരളത്തിലെ താരങ്ങളെ കുറിച്ച് സംസാരിക്കുന്നു. വിഘ്‌നേഷിന് ഐപിഎല്ലിലൂടെ മികച്ച അവസരമാണ് കൈവന്നത്. ഇത് തുടർന്നുകൊണ്ടുപോകാൻ ശ്രമം തുടരണം. കെസിഎല്ലിന്റെ വരവോടെ കൂടുതൽ താരങ്ങൾക്ക് ഐപിഎല്ലിലേക്കടക്കം അവസരമൊരുങ്ങും."- സഞ്ജു പറഞ്ഞു. സഹോദരന്റെ ക്യാപ്റ്റൻസിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം കളിക്കുന്നത് വലിയ സന്തോഷം നൽകുന്നതാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.