
ലണ്ടൻ: അടുത്തയാഴ്ച ആരംഭിക്കുന്ന വിമ്പിൾഡൻ ഗ്രാൻസ്‍ലാം ടെന്നിസിന് യോഗ്യത നേടാനാകാതെ ഇന്ത്യൻ താരം സുമിത് നാഗൽ. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇറ്റലിയുടെ ജൂലിയോ സെപ്പേരിയോട് സുമിത് പരാജയപ്പെട്ടു. സ്‌കോർ (2–6, 6–4, 2–6).
ലോക റാങ്കിങ്ങിൽ 294–ാം സ്ഥാനത്തുള്ള സുമിത് നാഗലിനെ വീഴ്ത്തിയ സെപ്പേരി 353–ാം റാങ്കുകാരനാണ്. ഇതോടെ ഇത്തവണത്തെ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യമുണ്ടാകില്ല. എന്നാൽ രോഹൻ ബൊപ്പണ്ണ, യുകി ഭാംബ്രി, എൻ.ശ്രീരാം ബാലാജി എന്നിവർ ഡബിൾസിൽ മത്സരിച്ചേക്കും.