‘മുഹമ്മദ് സലാ ലിവർപൂളിനായി കളിക്കുമോ?’ ; പരിശീലകൻ അർനെ സ്ലോട്ടിനോട് മാധ്യമങ്ങൾ | Mohamed Salah

പ്രിമിയർ ലീഗിലും ഒന്നിലധികം മത്സരങ്ങളിലും സലായെ പരിശീലകൻ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Arne Slott
Updated on

ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരായ മത്സരത്തിനായി മിലാനിലെത്തിയ ലിവർപൂൾ പരിശീലകൻ അർനെ സ്ലോട്ടിനോട് മാധ്യമസമ്മേളനത്തിൽ ആദ്യം ചോദിച്ച ചോദ്യം, ‘മുഹമ്മദ് സലാ വീണ്ടും ലിവർപൂളിനായി കളിക്കുമോ?’ എന്നാണ്.

എന്നാൽ, ‘അതെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. അതുകൊണ്ടുതന്നെ ഉത്തരം പറയാനും ആഗ്രഹിക്കുന്നില്ല. എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അമ്പരന്നുപോയി. പക്ഷേ, എന്റെ തീരുമാനങ്ങൾ കൃത്യമാണ്. അതുകൊണ്ടാണ് സലാ ഇപ്പോൾ ഇവിടെ ഇല്ലാത്തത്." ’– സ്ലോട്ട് പറഞ്ഞു.

ഇന്റർ മിലാന് എതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ സലായെ സ്ലോട്ട് ഉൾപ്പെടുത്തിയിരുന്നില്ല. പ്രിമിയർ ലീഗിലും ഒന്നിലധികം മത്സരങ്ങളിൽ സലായെ പരിശീലകൻ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ മുപ്പത്തിമൂന്നുകാരൻ ഈജിപ്ഷ്യൻ താരം സ്ലോട്ടിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിന്റെ തുടർച്ചയായാണ് ചാംപ്യൻസ് ലീഗ് മത്സരത്തിൽ നിന്നു സലായെ വീണ്ടും തഴഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com