
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിനായുള്ള പോരാട്ടങ്ങൾക്കൊപ്പം കളിക്കളത്തിനകത്തും പുറത്തും ഇന്ത്യ- പാകിസ്താന്‍ വിവാദങ്ങൽ ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ നടന്ന മല്‍സരത്തിനിടെ ഇരുടീമുകളും തമ്മിലുള്ള ഹസ്തദാന വിവാദം കത്തി ജ്വലിക്കുകയാണ്. അതിനിടെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മുന്‍ പാക് താരം മുഹമ്മദ് യൂസുഫ് അധിക്ഷേപിച്ചത് പുതിയ വിവാദത്തിനു വഴിവച്ചു. ഒരു പാക് ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സൂര്യക്കെതിരേ യൂസുഫ് ആഞ്ഞടിച്ചത്. ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നും യൂസുഫിനെതിരെ ഉണ്ടായി.
എന്നാലിപ്പോൾ, തന്റെ വാക്കുകളെ ന്യായീകരിച്ചു രംഗത്തെത്തിയിരിക്കുകയാണ് യുസഫ്. മാത്രമല്ല, ഇന്ത്യയുടെ ഒരു മുന്‍ താരത്തെ യുസുഫ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടത്തെ കുറിച്ച് സംസാരിക്കവെയാണ് പാക് ചാനല്‍ ചര്‍ച്ചയില്‍ സൂര്യകുമാര്‍ യാദവിനെതിരേ മുഹമ്മദ് യൂസുഫ് ക്ഷുഭിതനായത്. സൂര്യയെ അയാൾ 'പന്നി' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഷോയുടെ ആങ്കര്‍ തിരുത്താന്‍ പല തവണ ശ്രമിച്ചെങ്കിലും യൂസുഫ് ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
ദുബായില്‍ നടന്ന മല്‍സരശേഷം സൂര്യയും ഇന്ത്യന്‍ താരങ്ങളും പാകിസ്താന്‍ കളിക്കാരുമായി ഹസ്തദാനം ചെയാതെ ഗ്രൗണ്ട് വിട്ടതാണ് യൂസുഫിനെ പ്രകോപിതനാക്കിയത്. "ഇന്ത്യ ഇപ്പോഴും സിനിമാ ലോകത്താണുള്ളത്. എല്ലായ്‌പ്പോഴു സിനിമയിലേതു പോലെയാണ് അവര്‍ മുന്നോട്ടു പോവുന്നത്. അവരുടെ ക്യാപ്റ്റൻ 'സുവര്‍' (പന്നി) കുമാര്‍ യാദവാണ്." - എന്നിങ്ങനെയായിരുന്നു പരിഹാസരൂപേണ യൂസുഫിന്റെ വാക്കുകള്‍. മാത്രമല്ല, മാച്ച് ഒഫീഷ്യല്‍സിനെയും അദ്ദേഹം വിമർശിച്ചു. പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീം അംപയര്‍മാരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ മാച്ച് റഫറിയിലൂടെ അവര്‍ തങ്ങളെ പീഡിപ്പിക്കുകയും യൂസഫിനെതിരെ പ്രതിഷേധം ഉണ്ടായത്.
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരായ അധിക്ഷേപം വലിയ കോളിളക്കമുണ്ടാക്കുകയും പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെടുകയും ചെയ്തതോടെയാണ് എക്‌സിലൂടെ മുഹമ്മദ് യൂസുഫ് വിശദീകരണവുമായെത്തിയത്. എന്നാൽ, താന്‍ പറഞ്ഞതു തെറ്റാണെന്നു സമ്മതിക്കാനോ, മാപ്പു പറയാനോയൊന്നും അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, താന്‍ പറഞ്ഞതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു യൂസഫിന്റെ പോസ്റ്റ്.
"സ്വന്ത രാജ്യത്തിനായി ഏറെ ആവേശത്തോടെയും മാന്യതയോടെയും കളിക്കുന്ന ഒരു കായിക താരത്തോടും അനാദരവ് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഷാഹിദ് ഖാന്‍ അഫ്രീഡി നായയെ പോലെ കുരയ്ക്കുകയാണെന്നു നേരത്തേ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞപ്പോള്‍ അതിനെ ഇന്ത്യന്‍ മാധ്യമങ്ങളും ആളുകളുമെല്ലാം പ്രശംസിച്ചത് എന്തിനാണ്? ബഹുമാനത്തെയും അന്തസിനെ പറ്റിയുമെല്ലാം ഇപ്പോള്‍ സംസാരിക്കുന്നവര്‍ക്കു അന്നു അതിനെയും തള്ളികളയാമായിരുന്നില്ലേ?" - എന്നാണ് എക്‌സില്‍ യൂസുഫ് കുറിച്ചത്.