മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് വെസ്റ്റ്ഹാം യുണൈറ്റഡ് | English Premier League

നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്.
English Premier League
Updated on

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ സമനിലയിൽ തളച്ച് വെസ്റ്റ്ഹാം യുണൈറ്റഡ്. 1-1നാണ് സമനില. ഇതോടെ, യുനൈറ്റഡിന്റെ ടോപ് ഫൈവിൽ എത്താനുള്ള മോഹങ്ങൾക്കാണ് ഹോംഗ്രൗണ്ടിൽ തിരിച്ചടിയേറ്റത്. ഡിഗോ ഡലോറ്റ് 58-ാം മിനിറ്റിൽ യുനൈറ്റഡിനായി ലീഡെടുത്തു. എന്നാൽ 83-ാം മിനിറ്റിൽ മഗാസാ വെസ്റ്റ്ഹാമിന്റെ സമനില ഗോൾ നേടി.

ശനിയാഴ്ച നടക്കുന്ന മൽസരങ്ങളിൽ ആഴ്‌സണൽ ആസ്റ്റൺ വില്ലയെയും ചെൽസി എഎഫ്‌സി ബേൺമൗത്തിനെയും മാഞ്ചസ്റ്റർ സിറ്റി സൺഡർലാന്റിനെയും ലിവർപൂൾ ലീഡ്‌സ് യുനൈറ്റഡിനെയും ന്യൂകാസിൽ ബേൺലിയെയും ടോട്ടൻഹാം ബ്രന്റ്‌ഫോഡിനെയും നേരിടും.

നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്. ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല, ചെൽസി, ക്രസ്റ്റൽ പാലസ് എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ വീഴ്ത്തി എസി മിലാൻ ഒന്നാമതെത്തി. റാഫേൽ ലിയോയാണ് മിലാനായി സ്‌കോർ ചെയ്തത്. ലീഗിൽ നെപ്പോളി രണ്ടാം സ്ഥാനത്തും ഇന്റർമിലാൻ മൂന്നാം സ്ഥാനത്തുമാണ്.

Related Stories

No stories found.
Times Kerala
timeskerala.com