"ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെയൊപ്പം, ഈ വിജയം എല്ലാ സായുധ സേനകൾക്കും സമർപ്പിക്കുന്നു" ; സൂര്യകുമാർ യാദവ് | Asia Cup

"അവർക്ക് പുഞ്ചിരിയേകാൻ ഇനിയും അവസരങ്ങൾ ഉണ്ടാക്കാൻ ഗ്രൗണ്ടിൽ ഞങ്ങൾ പരിശ്രമിക്കും"
Suryakumar Yadav
Published on

പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യൻ സേനക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും സമർപ്പിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് സൂര്യകുമാർ ഇക്കാര്യം പറഞ്ഞത്. ഇന്നലെ നടന്ന മത്സരത്തിൽ ടോസ് ഇടുന്ന വേളയിൽ പാക്കിസ്ഥാൻ ക്യാപ്റ്റന് കൈ കൊടുക്കാൻ വിസമ്മതിച്ച ഇന്ത്യൻ നായകനെയാണ് കണ്ടത്. മത്സരത്തിൽ പൂർണ അധിപത്യത്തോടെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.

മത്സരശേഷവും പരോക്ഷ പ്രതിഷേധങ്ങൾ തുടർന്ന ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഫീൽഡിലും പുറത്തും ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതിഷേധങ്ങൾ ഇന്നലെ ചർച്ച ആയിരുന്നു. അതിനു പിന്നാലെയാണ് പത്ര സമ്മേളനത്തിൽ സൂര്യകുമാർ ഇങ്ങനെ പറഞ്ഞത്, "പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ധീരത കാണിച്ച ഞങ്ങളുടെ എല്ലാ സായുധ സേനകൾക്കും ഈ വിജയം സമർപ്പിക്കുന്നു. അവർ നമ്മെയെല്ലാം തുടർന്നും പ്രജോദിപ്പിക്കട്ടെ, അവർക്ക് പുഞ്ചിരിയേകാൻ ഇനിയും അവസരങ്ങൾ ഉണ്ടാക്കാൻ ഗ്രൗണ്ടിൽ ഞങ്ങൾ പരിശ്രമിക്കും"

പാകിസ്താനെതിരെയുള്ള ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ വെള്ളിയാഴ്ച ഒമാനെ നേരിടും.

Related Stories

No stories found.
Times Kerala
timeskerala.com