വിജയ് ഹസാരെ ട്രോഫി: ഡൽഹിക്കുവേണ്ടി വിരാട് കോഹ്‌ലിയും ഋഷഭ് പന്തും കളിക്കും | Vijay Hazare Trophy

ഇരുവരും ടൂർണമെന്‍റിൽ കളിച്ചേക്കുമെന്ന വിവരം ഡൽഹി ക്രിക്കറ്റ് അസോസിയേഷനാണ് പുറത്ത് വിട്ടത്.
Kohli, Pant
Updated on

നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കു വേണ്ടി ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്‍റിൽ കളിച്ചേക്കുമെന്ന കാര‍്യം ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ പന്ത് അറിയിച്ചതായാണ് വിവരം.

ഡൽഹിയെ പ്രതിനിധീകരിച്ച് 2015 ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്ത് അവസാനമായി ആഭ‍്യന്തര ക്രിക്കറ്റ് കളിച്ചത് 2018ലാണ്. ആ സീസണിൽ 19 മത്സരങ്ങളിൽ നിന്നും താരം ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പടെ 531 റൺസ് അടിച്ചെടുത്തിരുന്നു.

നേരത്തെ വിരാട് കോലിയും വിജയ് ഹസാരെ ടൂർണമെന്‍റിൽ ഡൽഹിക്കുവേണ്ടി കളിക്കുമെന്ന കാര‍്യം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രോഹൻ ജെയ്റ്റ്ലി സ്ഥിരീകരിച്ചിരുന്നു. ‌ഇതിനു പിന്നാലെയാണിപ്പോൾ ഋഷഭ് പന്തും വിജയ് ഹസാരെ കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com