സൺറൈസേഴ്‌സ് ബോളിങ് പരിശീലകനായി വരുൺ ആരോൺ | Sunrisers

2011 - 2022 കാലയളവിൽ അഞ്ച് ഐപിഎൽ ഫ്രാഞ്ചസികൾക്കായി താരം കളിച്ചിട്ടുണ്ട്
Varun
Published on

ഹൈദരാബാദ് : സൺറൈസേഴ്‌സ് ഹൈദരബാദിന്റെ പുതിയ ബോളിങ് പരിശീലകനായി മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ. ജാർഖണ്ഡുകാരനായ താരം കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2011 - 2022 കാലയളവിൽ അഞ്ച് ഐപിഎൽ ഫ്രാഞ്ചസികൾക്കായും കളിച്ചിട്ടുണ്ട്.

ഇന്ത്യക്കായി ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും കളിച്ച താരം 29 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഡൽഹി ഡെയർഡെവിൽസ്, രാജസ്ഥാൻ റോയൽസ്, കിങ്‌സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ, ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചസികൾക്കായി 9 വർഷം ഐപിഎല്ലിൽ കളിച്ച താരം 44 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

2024 ഐപിഎൽ റണ്ണർ അപ്പുകളായ ഹൈദരബാദ്, കഴിഞ്ഞ സീസണിൽ മോശം പ്രകടനം മൂലം പ്ലേയോഫിന് യോഗ്യത നേടാനായിരുന്നില്ല. ഇതിന് പിന്നാലെ മുൻ ന്യൂസിലാൻഡ് ഓൾ റൗണ്ടറായ ജെയിംസ് ഫ്രാങ്ക്‌ളിന് പകരം വരുണിനെ ബോളിങ് കോച്ചായി നിയമിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com