

മുംബൈ: ബാറ്റിംഗ് മികവ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പതിനാലുകാരൻ വൈഭവ് സൂര്യവംശി (Vaibhav Suryavanshi) ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ എത്തിയേക്കുമെന്ന് സൂചന. സീനിയർ ടീമിൽ കളിക്കാനുള്ള പ്രായപരിധി സംബന്ധിച്ച സാങ്കേതിക തടസ്സം വരുന്ന മാർച്ച് 27-ഓടെ അവസാനിക്കും. 2020-ലെ ഐസിസി നിയമപ്രകാരം രാജ്യാന്തര സീനിയർ ടീമിൽ കളിക്കാൻ ഒരു താരത്തിന് കുറഞ്ഞത് 15 വയസ്സ് പൂർത്തിയാകണം. മാർച്ച് 27-ന് വൈഭവിന് 15 വയസ്സ് തികയുന്നതോടെ താരത്തെ പരിഗണിക്കാൻ സെലക്ടർമാർക്ക് വഴിതെളിയും.
ഐപിഎൽ ലേലത്തിൽ ഇടംപിടിക്കുകയും സെഞ്ച്വറി നേടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന്റേതാണ്. സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും സെഞ്ച്വറി നേടി തന്റെ ബാറ്റിംഗ് കരുത്ത് താരം തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം' നേടിയാണ് വൈഭവ് 2025 അവസാനിപ്പിച്ചത്.
നിലവിൽ അണ്ടർ 19 ലോകകപ്പിനും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിൽ വൈഭവ് അംഗമാണ്. ഇതിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഈ കൗമാരതാരമാണ്. ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ് നടക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറെപ്പോലെ ചെറുപ്രായത്തിൽ തന്നെ വൈഭവിനെയും ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ ശക്തമാണ്.
Vaibhav Suryavanshi, the 14-year-old Indian cricketing prodigy, is nearing a major milestone that could clear his path to the senior national team. According to ICCrules established in 2020, a player must be at least 15 years old to play senior international cricket, a requirement Vaibhav will meet on March 27, 2026. Having already set records as the youngest century-maker in IPL and domestic tournaments, the Bihar-born batsman is currently leading the Indian U-19 side for the South Africa tour.