

വെല്ലിംഗ്ടണ്‍: കൊക്കെയ്ൻ ഉപയോഗിച്ചതിനെ തുടർന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് താരം ഡഗ് ബ്രേസ്വെലിന് വിലക്ക് ഏർപ്പെടുത്തി. നിരോധിത ലഹരിവസ്തു താരം ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. (Doug Bracewell)
കഴിഞ്ഞ ജനുവരിയില്‍ സെന്‍ട്രല്‍ സ്റ്റാഗ്സും വെല്ലിംഗ്ടണും തമ്മിലുള്ള ടി20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34കാരന് നിരോധിത ലഹരി വസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞത്.