യുഎസ് ഓപ്പൺ ടെന്നിസ്; സിന്നറും ഇഗയും പ്രീക്വാർട്ടറിൽ | US Open Tennis

കാനഡ താരം ഫെലിക്സ് ആഗർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചു
Tennis
Updated on

ന്യൂയോർക്ക്: കാനഡയുടെ ഡെന്നിസ് ഷപോവാലവിനെ തോല്പിച്ച് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ യുഎസ് ഓപ്പൺ ടെന്നിസ് പ്രീക്വാർട്ടറിൽ. 27–ാം റാങ്കുകാരനായ ഷപോവാലവിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കുകയും മൂന്നാം സെറ്റിൽ 0–3ന് പിന്നിൽ നിൽക്കുകയും ചെയ്തശേഷമാണ് സിന്നർ തിരിച്ചടിച്ചത് (5-7, 6-4, 6-3, 6-3). എന്നാൽ മറ്റൊരു കാനഡ താരം ഫെലിക്സ് ആഗർ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചു (4-6, 7-6, 6-4, 6-4).

വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ ഇഗ സ്യാംതെക്കിന്റെ വിജയവും അനായാസമായിരുന്നില്ല. റഷ്യൻ താരം അന്ന കലിൻസ്ക്യയ്ക്കെതിരെ ആദ്യ സെറ്റിൽ 1–5ന് പിന്നിൽ നിന്നശേഷമായിരുന്നു ഇഗയുടെ തിരിച്ചുവരവ് (7-6, 6–4).

പുരുഷ സിംഗിൾസിൽ 8–ാം സീഡ് അലക്സ് ഡി മിനോർ, പത്താം സീഡ് ലോറെൻസോ മുസെറ്റി, 15–ാം സീഡ് ആന്ദ്രേ റുബ്‌ലേവ്, വനിതകളിൽ നാലാം സീഡ‍് ജെസിക്ക പെഗുല, എട്ടാം സീഡ് അമാൻഡ അനിസിമോവ എന്നിവരും പ്രീക്വാർട്ടറിലെത്തി.

Related Stories

No stories found.
Times Kerala
timeskerala.com