
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സ്ലൊവാക്യൻ ക്ലബായ സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ബ്രാറ്റിസ്ലാവയിലെ നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. വിജയത്തോടെ ആദ്യ റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നാല് പോയന്റായി.