ഏഷ്യകപ്പ് ക്രിക്കറ്റിൽ ഒമാനെതിരെ യുഎഇയ്ക്ക് ജയം |Asia cup
ദുബായ് : ഏഷ്യകപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ യുഎഇയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 42 റൺസിനാണ് യുഎഇ വിജയിച്ചത്.ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമാൻ 18.4 ഓവറിൽ 130 റൺസിന് എല്ലാവരും പുറത്തായി.
24 റൺസെടുത്ത ആര്യൻ ബിഷ്ടാണ് ഒമാന്റെ ടോപ്സ്കോറർ. നായകൻ ജതീന്ദർ സിംഗും വിനായക് ശുഖ്ലയും 20 റൺസെടുത്തു.യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റെടുത്തു. ഹൈദർ അലിയും മുഹമ്മദ് ജാവാദുള്ളയും രണ്ട് വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് റോഹിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
ഓപ്പണർമാരായ അലിഷൻ ഷറഫു (38 പന്തിൽ 51), മുഹമ്മജ് വസീം (54 പന്തിൽ 69) എന്നിവരുടെ ബാറ്റിങ് മികവാണ് യുഎഇക്ക് തുണയായത്.മറുപടി ബാറ്റിങ്ങിൽ ഒമാൻ വെല്ലുവിളിയുയർത്തിയില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നു.