'യു17 '; കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി ഖത്തർ | U17

നവംബർ 3 മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്
U17
Published on

ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 3 മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്.

ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന യു17 എന്ന മാതൃകയിൽ ബഹുവർണങ്ങളോടെയാണ് ഭാവി താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ നടന്ന മേള ഈ വർഷം മുതൽ വാർഷിക ടൂർണമെന്റായി ഖത്തറിൽ നടക്കും.

2029 വരെയുള്ള ലോകകപ്പിനായി ഖത്തറിനെ സ്ഥിരം വേദിയായി ഫിഫ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വൈകാതെ ദോഹയിൽ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com