
ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ പാക്കിസ്ഥാന് ആശ്വാസ ജയം. മൂന്നാം മത്സരത്തിൽ 74 റൺസിന് വിജയിച്ച പാക്കിസ്ഥാൻ, പരമ്പര സ്വന്തമാക്കാനുള്ള ബംഗ്ലദേശിന്റെ മോഹങ്ങൾക്ക് തടയിട്ടു.
3 മത്സര പരമ്പര 2–1ന് ബംഗ്ലദേശ് സ്വന്തമാക്കി. സ്കോർ: പാക്കിസ്ഥാൻ– 20 ഓവറിൽ 7ന് 178. ബംഗ്ലദേശ്– 16.4 ഓവറിൽ 104.ഓപ്പണർ ഷഹിബ്സാദ് ഫർഹാന്റെ അർധ സെഞ്ചറി (41 പന്തിൽ 63) മികവിലാണ് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ മികച്ച സ്കോറുയർത്തിയത്. ബോളിങ്ങിൽ പാക്ക് പേസർമാരും ആഞ്ഞടിച്ചതോടെ 41 റൺസിനിടെ ബംഗ്ലദേശിന് ആദ്യ 7 വിക്കറ്റുകൾ നഷ്ടമായി.