
ഓവലിലെ വീരോചിത സ്പെല്ലിന് ശേഷം മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയ മുഹമ്മദ് സിറാജ് ജേണലിസ്റ്റുകളെ സാക്ഷിയാക്കി തന്റെ ഫോൺ ഉയർത്തിക്കാട്ടിക്കൊണ്ടു പറഞ്ഞു, "ഇന്ന് പ്രഭാതത്തിൽ ഉണർന്നപ്പോൾ ഞാൻ ആദ്യം തേടിയത് ഈ ഇമോജിയാണ്. 'ബിലീവ്' എന്ന് കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം. സാധാരണ ഞാൻ എട്ട് മണിക്കാണ് എണീക്കാറ്. ഇന്ന് 6 മണിക്ക് തന്നെ എണീറ്റു. അപ്പോൾ മുതൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാനാ ചിത്രം എന്റെ വാൾപേപ്പറാക്കി."
ക്രിസ്റ്റ്യാനോയോട് സിറാജിനുള്ള ആരാധന എല്ലാവർക്കും അറിയുന്നതാണ്. കളിക്കളത്തിൽ സ്യൂ സെലബ്രേഷൻ വരെ നടത്തുന്നയാളാണ് സിറാജ്. തെരുവിൽ നിന്നും കളിച്ച് ഇത്രത്തോളമെത്തിയ സിറാജിന് ക്രിസ്റ്റ്യാനോയേക്കാൾ മികച്ച മറ്റേത് റോൾ മോഡലാണ് ഉണ്ടാകുക.