
ഏഷ്യ കപ്പിൽ ഇന്ത്യ- ഒമാൻ മത്സരത്തിൽ ബാറ്റിങിനിറങ്ങാത്തതിന്റെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ പല കോണിൽ നിന്നും വിമർശനമുയർന്നിരുന്നു. ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ക്യാപ്റ്റൻ സൂര്യകുമാർ ബാറ്റിങിനിറങ്ങാത്തത് ആരാധകരിലും കൗതുകം ഉണ്ടാക്കി. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്ത സൂര്യ കഴിഞ്ഞ മത്സരത്തിൽ തന്റെ ബാറ്റിങ് പൊസിഷൻ സഞ്ജുവിന് നൽകുകയായിരുന്നു.
സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്കൊന്നും ആദ്യ രണ്ട് മത്സരത്തിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് അദ്ദേഹം ബാക്കിയുള്ളവർക്ക് അവസരം നൽകുകയായിരുന്നു. എന്നാൽ അവസാനവും സൂര്യ ബാറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. ഹർദിക് നാലാമനായി ക്രിസീലെത്തിയപ്പോൾ അഞ്ചാമനായി അക്‌സർ പട്ടേലും എത്തി. ആറും ഏഴും സ്ഥാനങ്ങളിൽ ശിവം ദുബെയാണ് എത്തിയത്.
എന്നാൽ ഇവർക്ക് ശേഷം ബൗളർമാരെയാണ് സൂര്യ ബാറ്റിങ്ങിനയച്ചത്. എട്ട് വിക്കറ്റ് വീണപ്പോഴാണ് അദ്ദേഹം പാഡണിഞ്ഞ് നിന്നത്. ബാക്കിയുള്ളവർക്ക് അവസരം നൽകുന്ന സൂര്യയുടെ ഈ നല്ല മനസിനാണ് ആരാധകർ കൈയ്യടിക്കുന്നത്.
'ഈ ടൂർണമെന്റിൽ ഇത് വരെയായി ബാറ്റിംഗ് ലഭിക്കാത്തവർ ഉണ്ട്, അവർക്ക് അവസരം കിട്ടട്ടെ', എന്തുകൊണ്ടാണ് ബാറ്റിങ്ങിൽ ഇറങ്ങാത്തത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി ഇതായിരുന്നു.