
ലോക മുയ്തായ് ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കാൻ കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാജ്‌മോഹൻ. 120 രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇത് രണ്ടാം തവണയാണ് രാജ്മോഹന് അവസരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ചാമ്പ്യൻഷിപ്പാണ് നിയന്ത്രിച്ചത്. അന്ന് ഇന്ത്യയിൽ നിന്ന് സെലക്ടായ നാലുപേരിൽ ഒരാളായിരുന്നു രാജ്‌മോഹൻ.
സെപ്റ്റബർ 10 മുതൽ 20 വരെ അബുദാബിയിലാണ് ഇത്തവണത്തെ ഐഎഫ്എംഎ വേൾഡ് മുയ്തായ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.